Saturday June 23rd, 2018 - 9:07:pm
topbanner
Breaking News

ചീഫ് സെക്രട്ടറിക്ക് അടി കിട്ടിയിട്ടുണ്ട്, മുഖ്യന്‍ അത് കണ്ടിട്ടുണ്ട്

suji
 ചീഫ് സെക്രട്ടറിക്ക് അടി കിട്ടിയിട്ടുണ്ട്, മുഖ്യന്‍ അത് കണ്ടിട്ടുണ്ട്

ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദ്ദനമേറ്റതായുള്ള പരാതി സത്യമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുന്നില്‍ വെച്ച് തന്നെയാണ് അക്രമം അരങ്ങേറിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ച് അന്‍ഷു പ്രകാശിന് മര്‍ദ്ദനമേറ്റത് ഗുരുതരമായ സംഭവമാണെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

ചീഫ് സെക്രട്ടറിയെ അര്‍ദ്ധരാത്രി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിച്ചുവരുത്തി യോഗം ചേര്‍ന്നത് തന്നെ തെറ്റാണെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. എല്ലാ തെളിവുകളും അദ്ദേഹത്തിന് മര്‍ദ്ദനമേറ്റെന്ന വാദം ശരിവെയ്ക്കുന്നു. ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണ്ടിവരുമോയെന്ന ചോദ്യത്തേക്കാള്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരം പ്രവണതകളില്‍ ആശങ്കാകുലരാകുന്നുവെന്നതാണ് പ്രസക്താമായ വസ്തുതയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ചീഫ് സെക്രട്ടറിയുടെ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകന്‍ തല്‍സ്ഥാനം രാജിവെച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഭൂഷണെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പ്രഖ്യാപിത ലക്ഷ്യങ്ങളും നയങ്ങളും ഉപേക്ഷിക്കുന്നതായി ആം ആദ്മി പാര്‍ട്ടിക്കെതിരെ പ്രശാന്ത് ഭൂഷണും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

 

English summary
chief secretary was assaulted in presence of kejriwal says prashant bhushan

More News from this section

Subscribe by Email