Saturday January 19th, 2019 - 10:04:am
topbanner

കട്ടന്‍ചായ ഒരു ചെറിയ സംഭവമല്ല; 30 വര്‍ഷമായി ചായ മാത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്തിയ ഒരു മുത്തശ്ശി

suji
കട്ടന്‍ചായ ഒരു ചെറിയ സംഭവമല്ല; 30 വര്‍ഷമായി ചായ മാത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്തിയ ഒരു മുത്തശ്ശി

തണുത്ത് വിറച്ച് ഇരിക്കുമ്പോള്‍ ഒരു കപ്പ് ചായ കിട്ടിയാല്‍ എത്ര സന്തോഷമാണ്, അല്ലേ! എന്നാല്‍ ചായ മാത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്താമെന്ന് പറഞ്ഞാല്‍ ആര്‍ക്കും ഒരു സംശയം തോന്നും. ചത്തീസ്ഗഢിലെ ഒരു സ്ത്രീയാണ് കഴിഞ്ഞ 30 വര്‍ഷക്കാലമായി ചായ മാത്രം കുടിച്ച് ജീവിക്കുന്നത്. ഇവര്‍ ജീവനോടെ ഇരിക്കുന്നുവെന്ന് മാത്രമല്ല പൂര്‍ണ്ണമായി ആരോഗ്യവതിയായും ജീവിക്കുന്നുവെന്നതാണ് വാര്‍ത്ത.

കോറിയ ജില്ലയിലെ ബരാദിയ ഗ്രാമത്തില്‍ താമസിക്കുന്ന പില്ലി ദേവിയാണ് 11ാം വയസ്സില്‍ ഭക്ഷണം ഉപേക്ഷിച്ചത്. ഇതിന് ശേഷം ചായ മാത്രം കുടിച്ചാണ് ഇവരുടെ ജീവിതം. ഈ പ്രത്യേക ജീവിതരീതി കാരണം 'ചായ കുടിക്കും മുത്തശ്ശി' എന്നാണ് ഗ്രാമീണര്‍ ഇവരെ വിശേഷിപ്പിക്കുന്നത്.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജില്ലാ തല കായികമത്സരത്തില്‍ പങ്കെടുക്കാന്‍ പോയത് മുതലാണ് പൊടുന്നനെ പില്ലി ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിര്‍ത്തിയതെന്ന് ഇവരുടെ പിതാവ് രതി റാം പറയുന്നു. ആദ്യം ബിസ്‌കറ്റും, പാലിനൊപ്പം ബ്രെഡും കഴിച്ചിരുന്നെങ്കിലും പിന്നീട് ഇതും നിര്‍ത്തിയ ശേഷമാണ് കട്ടന്‍ചായയിലേക്ക് ചുവടുമാറിയത്.

സൂര്യാസ്തമയത്തിന് ശേഷമാണ് ഒരു കട്ടന്‍ചായ ഇവര്‍ കുടിക്കുന്നത്. പില്ലിക്ക് ആരോഗ്യപരമായോ, മാനസികമായോ പ്രശ്‌നമുണ്ടെന്ന് ഭയന്ന് കുടുംബം ഇവരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. എന്നാല്‍ ആര്‍ക്കും ഇതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 33 വര്‍ഷമൊക്കെ ചായ കുടിച്ച് ജീവിച്ചെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഡോക്ടര്‍മാര്‍.

 

Read more topics: chhattisgarh, chai wali , tea
English summary
chhattisgarhs chai wali chachi who is surviving on just tea for 30 years
topbanner

More News from this section

Subscribe by Email