നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഛത്തീസ്ഗഡില്‍ തുടങ്ങി. 19 ജില്ലകളിലായി 72 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ളത് 90 സീറ്റാണ്. ആദ്യ ഘട്ടത്തില്‍ 18 മണ്ഡലങ്ങളിലേക്കു വോട്ടെടുപ്പ് നടന്നിരുന്നു.
ആദ്യ മണിക്കൂറിലെ പോളിംഗ് മന്ദഗതിയിലാണെന്നാണ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളുമുണ്ട്. മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആദ്യഘട്ടം 76.28 ശതമാനം പോളിംഗ് ഉണ്ടായിരുന്നു.
9 മന്ത്രിമാരും സ്പീക്കറും പിസിസി അധ്യക്ഷനും ഇന്നു ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നതാണ് പ്രത്യേകത. കോണ്‍ഗ്രസ്, ബിജെപി കക്ഷികള്‍ക്കു ഭീഷണിയായി മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ്(ജെ) രംഗത്തുണ്ട്. അജിത് ജോഗി എത്രമാത്രം വോട്ട് നേടുമെന്ന ചര്‍ച്ചയും സജീവമാണ്.