Monday May 28th, 2018 - 7:00:am
topbanner

ചെന്നൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തം; നാല് പേര്‍ മരിച്ചു

Jikku Joseph
ചെന്നൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തം; നാല് പേര്‍ മരിച്ചു

ചെന്നൈ: ചെന്നൈ വടപളനിയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ അഗ്‌നിബാധയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു.  മീനാക്ഷി (60), സെല്‍വി (30), ശാലിനി (10), സഞ്ജയ് (4) എന്നിവരാണ് മരണപ്പെട്ടത്.

ഏഴ് പേരെ അഗ്‌നിശമന സേനാ വിഭാഗം രക്ഷപ്പെടുത്തി. പുലര്‍ച്ചെ 4.45 ഓടെയാണ് സൗത്ത് പെരുമാള്‍ സ്ട്രീറ്റിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്‌നിബാധയുണ്ടായത്. മരിച്ചവരുടെ ദേഹത്ത് പൊള്ളലേറ്റ പാടില്ല. ഇവര്‍ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സമുച്ചയത്തിന്റെ പാര്‍ക്കിങ് സ്ഥലത്തുണ്ടായിരുന്ന 14 വാഹനങ്ങള്‍ അഗ്‌നിബാധയില്‍ കത്തിനശിച്ചു.

English summary
chennai vadapalani apartment fire four died

More News from this section

Subscribe by Email