Sunday September 22nd, 2019 - 7:27:am
topbanner
Breaking News
jeevanam

വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി യുവാവ് കൊലപ്പെടുത്തി

RA
വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി യുവാവ് കൊലപ്പെടുത്തി

തമിഴ്നാട്ടിൽ അധ്യാപികയെ ക്ലാസ്സ് മുറിക്കുള്ളിൽ കയറി യുവാവ് വെട്ടിക്കൊന്നു. ചെന്നൈയിലെ ​ഗായത്രി മെട്രിക്കുലേഷൻ സ്കൂളിലെ അഞ്ചാം സ്റ്റാൻഡേർഡ് ​ഗണിതാധ്യാപികയായ എസ് രമ്യയാണ് കൊല്ലപ്പെട്ടത്. ചെന്നൈയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ കുടല്ലൂര്‍ ജില്ലയിലാണ് സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് രാജശേഖറാണ് രമ്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി രമ്യയെ രാജശേഖറിനറിയാം. വിവാഹാഭ്യര്‍ത്ഥനയുമായി നിരവധി തവണ യുവാവ് രമ്യയെ സമീപിച്ചിരുന്നു. മകളെ വിവാഹം ചെയ്തു നല്‍കണമെന്നാവശ്യപ്പെട്ട് രാജശേഖര്‍ രമ്യയുടെ മാതാപിതാക്കളെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. വിവാഹം ചെയ്തു നല്‍കിയില്ലെങ്കില്‍ ആത്മഹ്യ ചെയ്യുമെന്ന് കാണിച്ച് രമ്യയുടെ സഹോദരിക്ക് രാജശേഖര്‍ സന്ദേശം അയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം.

Viral News

Read more topics: chennai, teacher, murder case
English summary
chennai teacher murder case
topbanner

More News from this section

Subscribe by Email