Thursday April 26th, 2018 - 7:34:am
topbanner

കാമുകിയുമായി ഉടക്കിയ യുവ എഞ്ചിനീയര്‍ മാളിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

NewsDesk
കാമുകിയുമായി ഉടക്കിയ യുവ എഞ്ചിനീയര്‍ മാളിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

ചെന്നൈ: വടപളനിയിലുള്ള വിജയാ ഫോം മാളിനു മുകളില്‍ നിന്നും ചാടി യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. പി. യുവരാജ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.

രാവിലെ 11 മണിയോടെയാണ് ഇരുവരും മാളില്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 2.45 ഓടെ ഫുഡ് കോര്‍ട്ടിലേക്ക് എത്തിയത്. അവിടെ വച്ച് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ യുവതിയുടെ ആരോപണത്തില്‍ മനം നൊന്താണ് യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുന്‍പെ മരിക്കുകയായിരുന്നു.

മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടുന്നത് സിസി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇരുവരും തമ്മില്‍ മൂന്ന് വര്‍ഷത്തെ പരിചയമാണുള്ളത്. ഡിന്‍ഡിഗല്‍ സ്വദേശിയായ പെണ്‍കുട്ടി ദീപാവലി ആഘോഷിക്കുവാനായി ചെന്നൈയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു.

ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ജോലി ചെയ്യുന്നയാളാണ് യുവരാജ്. സാളിഗ്രാമത്തില്‍ ബന്ധുവീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

 

Read more topics: Chennai, BE, graduate, shopping, mall
English summary
Chennai: BE graduate jumps to death in shopping mall

More News from this section

Subscribe by Email