Saturday February 23rd, 2019 - 3:07:pm
topbanner

പ്രണയ ലേഖനം കൈമാറാന്‍ വിസമ്മതിച്ചു; വിദ്യാര്‍ത്ഥിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

renjini
 പ്രണയ ലേഖനം കൈമാറാന്‍ വിസമ്മതിച്ചു; വിദ്യാര്‍ത്ഥിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ചെന്നൈ: പ്രണയ ലേഖനം കൈമാറാന്‍ വിസമ്മതിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയ്ക്ക് പ്രണയ ലേഖനം കൈമാറാന്‍ വിസമ്മതിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയല്‍ വിദ്യാര്‍ത്ഥി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

അക്രമണത്തിന് ഇരയായ കുട്ടിയുടെ അതേ ക്ലാസിലെ പെണ്‍കുട്ടിയ്ക്ക് നല്‍കാന്‍ 15 വയസ്സുകാരനായ സീനിയര്‍ വിദ്യാര്‍ത്ഥി കത്ത് നല്‍കുകയയാിരുന്നു. എന്നാല്‍ ഇത് കൈമാറാന്‍ ജൂനിയല്‍ വിദ്യാര്‍ത്ഥി വിസമ്മതിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്.സഹപാഠികള്‍ നോക്കി നില്‍ക്കേയാണ് അതിക്രമം അരങ്ങേറിയത്. പൊളളലേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ അധ്യാപകരാണ് തീയണച്ച് കുട്ടിയെ ആശുപത്രിയിലാക്കിയത്.

 

Viral News

Read more topics: chennai, fire, love, letter
English summary
Minor sets boy on fire for refusing to hand over love letter to a girl in Andhra town
topbanner

More News from this section

Subscribe by Email