Wednesday November 14th, 2018 - 10:16:am
topbanner

പതിനൊന്നുകാരിയെ അപ്പാർട്ട്മെന്റിൽ വെച്ച് പീഡിപ്പിച്ച സംഭവം;17കാരനായ സുരക്ഷാ ഗാർഡ് പിടിയിൽ

renjini
പതിനൊന്നുകാരിയെ അപ്പാർട്ട്മെന്റിൽ വെച്ച് പീഡിപ്പിച്ച സംഭവം;17കാരനായ സുരക്ഷാ ഗാർഡ് പിടിയിൽ

ചെന്നൈ: പതിനൊന്നുകാരിയെ അപ്പാർട്ട്മെന്റിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ 17കാരനായ സുരക്ഷാ ഗാർഡ് ഉൾപ്പെടെയുള്ള പ്രതികൾ പിടിയിൽ.മയക്കുമരുന്നു കുത്തിവച്ചാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീഡിയോ എടുത്ത്  ഭീഷണിപ്പെടുത്തുകയും ബ്ലാക് മെയിൽ ചെയ്യുകയും ചെയ്തു.ഇയാള്‍ മുമ്പ് ഒരു ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. അവിടെ നിന്ന് മനസിലാക്കിയതനുസരിച്ചാണ് മയക്ക് മരുന്ന് കുത്തിവെച്ചത്. 

പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന മയക്ക്മരുന്ന് നല്‍കിയാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു.മയക്ക് മരുന്ന് കുത്തിവെക്കാനുപയോഗിച്ച സിറിഞ്ച് പോലീസ് അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കണ്ടെടുത്തു. വനക്കാരന്‍ തുടങ്ങിയവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി കുടുംബത്തോടൊപ്പം ഈ അപ്പാര്‍ട്ട്മെന്റിലാണ് താമസിക്കുന്നത്.

ഇവിടെ വെച്ച് നിരവധി തവണ കുട്ടി ബലാത്സംഗനിരയായിട്ടു.സുരക്ഷ ഗാര്‍ഡിനെ കൂടാതെ പ്ലംബര്‍, ഇലക്ട്രീഷ്യന്‍, അറ്റകുറ്റപണി നടത്തുന്ന ജീവനക്കാരന്‍ തുടങ്ങിയവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പെണ്‍കുട്ടി തന്റെ മൂത്ത സഹോദരിയോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ തന്നെ അപ്പാര്‍ട്ട്മെന്റ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു

Read more topics: chennai, arrested, raping, apartment.
English summary
The 17-year-old man was arrested for allegedly raping an 11-year-old man in an apartment.
topbanner

More News from this section

Subscribe by Email