Wednesday September 26th, 2018 - 12:29:pm
topbanner

ബയോഗ്യാസ് ബസ് എത്തി: ഇനി ഒരു രൂപ നിരക്കിൽ യാത്ര

NewsDesk
ബയോഗ്യാസ് ബസ് എത്തി: ഇനി ഒരു രൂപ നിരക്കിൽ യാത്ര

കൊല്‍ക്കത്ത: പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ വഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ ആദ്യമായി ബയോഗ്യാസ്ബസ് ഇറങ്ങി. ബയോഗ്യാസ് ബസ് ഫൊണിക്സ് ഇന്ത്യ റിസര്‍ച്ച്‌ ഡെവലപ്പ്മെന്റ് ഗ്രൂപ്പാണ് പുറത്തിറക്കിയത്.
ഒരു രൂപ നിരക്കില്‍ ഈ ബയോഗ്യാസ് ബസില്‍ യാത്ര നടത്താം. കേന്ദ്ര ഊര്‍ജ വകുപ്പിന്റെ സെന്‍ട്രല്‍ സബ്സിഡി പദ്ധതിയുടെ ഭാഗമായാണ് ബസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഒരു കിലോഗ്രാം ബയോഗ്യാസില്‍ ആറു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ഫുള്‍ടാങ്ക് ബയോഗ്യാസില്‍ 480 കിലോമീറ്റര്‍ യാത്ര ചെയ്യാം. കൊല്‍ക്കത്തയിലെ അള്‍ട്ടങ്ക-ഗരിയ റൂട്ടില്‍ 17.5 കിലോമീറ്റര്‍ ഓടിച്ചാണ് ബയോഗ്യാസ് ബസിന്റെ പരീക്ഷണ ഓട്ടം നടത്തിയത്. ജര്‍മ്മന്‍ ടെക്നോളജി എന്‍ജിന്‍ ഘടിപ്പിച്ച ബസിന്റെ ആകെ നിര്‍മ്മാണ ചെലവ് 13 ലക്ഷം രൂപയാണ്.

Read more topics: bus, biogas, Kolkata,
English summary
cheapest bus in India fuelled by cow dung biogas launched in Kolkata
topbanner

More News from this section

Subscribe by Email