Sunday February 17th, 2019 - 1:51:pm
topbanner

ആന്ധ്രപ്രദേശിന് പ്രത്യേക പദവി; ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു

JB
 ആന്ധ്രപ്രദേശിന് പ്രത്യേക പദവി; ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഡല്‍ഹിയില്‍ ആന്ധ്ര ഭവനിലാണ് മുഖ്യമന്ത്രിയുടെ സത്യാഗ്രഹം. രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് നായിഡു സമരം ആരംഭിച്ചത്.

2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമം അനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ടി.ഡി.പി എം.പിമാര്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം സത്യാഗ്രഹ സമരത്തില്‍ പങ്കുചേരുന്നുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും എഎപി നേതാവ് അരവിന്ദ് കെജരിവാളും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയും ചന്ദ്രബാബു നായിഡുവിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവര്‍ നായിഡുവിന്റെ സമരപ്പന്തല്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ മുന്നണി വിട്ടിരുന്നു.

 

Viral News

English summary
chandra babu naydu huger strike starts
topbanner

More News from this section

Subscribe by Email