Sunday November 18th, 2018 - 5:06:am
topbanner

ചണ്ഡീഗഢ് വിമാനത്താവളം പതിനഞ്ചുദിവസത്തേക്ക് അടച്ചു

Jikku Joseph
ചണ്ഡീഗഢ് വിമാനത്താവളം പതിനഞ്ചുദിവസത്തേക്ക് അടച്ചു

ചണ്ഡീഗഢ്: ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ റണ്‍വേയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് വിമാനത്താവളം അടച്ചത്. ഇതേതുടര്‍ന്നു ഇന്നു മുതല്‍ ഫെബ്രുവരി 26 വരെയാണ് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. റണ്‍വേയുടെ നീളം 9,000 അടിയില്‍നിന്നു 10,400 അടിയായി ഉയര്‍ത്തുന്ന നവീകരണ പദ്ധതിയാണ് നടക്കുന്നത്.

ഇതിനടുത്തുള്ള രണ്ട് വിമാനത്താവളങ്ങളും 250 കിലോമീറ്റര്‍ അകലെയാണ്. അതുകൊണ്ട് യാത്രക്കാര്‍ക്കുണ്ടാവുന്ന അസൗകര്യം പരിഹരിക്കാന്‍ ഇവിടെ നിന്നുള്ള ട്രെയിനുകളില്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ബോഗികള്‍ ഉള്‍പ്പെടുത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Read more topics: chandigarh, airport, closed
English summary
chandigarh airport closed
topbanner

More News from this section

Subscribe by Email