Monday September 24th, 2018 - 11:18:am
topbanner

ജയലളിതയുടെ നീക്കം ഫലിക്കില്ല; രാജീവ് വധക്കേസ് പ്രതികളുടെ മോചനം വൈകും

NewsDesk
ജയലളിതയുടെ നീക്കം ഫലിക്കില്ല; രാജീവ് വധക്കേസ് പ്രതികളുടെ മോചനം വൈകും

ചെന്നൈ: തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ് നാട് സര്‍ക്കാരിന്റെ ശ്രമം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. കുറ്റവാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി.

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തടവുകാരെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നത്. 20 വര്‍ഷത്തിലേറെക്കാലമായി ജയിലില്‍ കഴിഞ്ഞ ഇവരെ മോചിപ്പിക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചത്.

2014 ല്‍ ഈ ആവശ്യം ഉന്നയിച്ച് ജയലളിത സര്‍ക്കാര്‍ യു.പി.എ സര്‍ക്കാരിനെയും സമീപിച്ചിരുന്നു. നിയമോപദേശം തേടിയശേഷം അന്നും ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജയലളിത സര്‍ക്കാര്‍ ഈ ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുള്ളത്.

കേരളത്തെ സിറ്റിയാക്കി; അബദ്ധം ചൂണ്ടിക്കാട്ടിയവരെ ബ്ലോക്കും ചെയ്തു ശ്രീശാന്ത്

സിദ്ദിഖിന്റെ മുന്‍ ഭാര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം

Read more topics: Centre, TN, Rajiv Gandhi
English summary
Centre rejects TN proposal to free Rajiv Gandhi killers
topbanner

More News from this section

Subscribe by Email