Tuesday September 25th, 2018 - 10:48:am
topbanner

വിഐപികളുടെ സുരക്ഷവെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

Jikku Joseph
വിഐപികളുടെ സുരക്ഷവെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിഐപികളുടെ സുരക്ഷവെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. രാഷ്ട്രീയക്കാര്‍, സമുദായ നേതാക്കള്‍ തുടങ്ങിയ നിരവധി ആളുകള്‍ക്ക് എന്‍എസ്ജി ഉള്‍പ്പെടെയുള്ള കമാന്‍ഡോകളുടെ സംരക്ഷണം ലഭിക്കുന്നുണ്ട്. ഈ സൗകര്യം ലഭിക്കുന്നവരുടെ എണ്ണം കാര്യമായി വെട്ടിക്കുറച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വന്തം സംസ്ഥാനത്തിന് പുറത്തേക്ക് യാത്രകള്‍ നടത്താത്ത രാഷ്ട്രീയ നേതാക്കള്‍ക്കാണ് ആദ്യം സുരക്ഷ വെട്ടിക്കുറക്കുകയെന്നാണ് വിവരം. ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബി.ജെ.പി നോതാവുമായ രമണ്‍ സിങ്, തമിഴ്‌നാട് ഡി.എം.കെ നേതാവ് എം. കരുണാനിധി തുടങ്ങിയവരുടെ സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റമുണ്ടാകും. ഇവരില്‍ പലര്‍ക്കും എന്‍എസ്ജിയുടെയും സിആര്‍പിഎഫിന്റെയും സംയുക്ത സുരക്ഷയുണ്ട്. ഇവരെല്ലാം ഏറ്റവും ഉയര്‍ന്ന ഇസഡ് പ്രസ് സുരക്ഷാ കാറ്റഗറിയിലുള്ളവരാണ്.

നിലവില്‍ 50 പേര്‍ക്കാണ് ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്നത്. ഇതില്‍ 26 പേര്‍ക്കും കഴിഞ്ഞ സര്‍ക്കാരാണ് ഇസഡ് പ്ലസ് സുരക്ഷ നല്‍കിയത്. 35 മുതല്‍ 40 പേരടങ്ങുന്ന സുരക്ഷാ സംഘമാണ് ആ കാറ്റഗറിയിലുള്ളവരെ അനുഗമിക്കുന്നത്. ഇവര്‍ക്കുള്ള സുരക്ഷ വെട്ടിക്കുറക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

സുരക്ഷാ ഉദ്യോഗസ്ഥരെ മറ്റ് ജോലികള്‍ ഇത്തരം വിഐപികള്‍ ഏല്‍പ്പിക്കാറുണ്ട്. ഇത്തരത്തില്‍ നിരവധിയായ പരാതികള്‍ സുരക്ഷാ സേനകളില്‍ നിന്നും വന്നതും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിവരം.

English summary
centre looks at trimming largest ever list of vips who get special security
topbanner

More News from this section

Subscribe by Email