Thursday July 18th, 2019 - 8:53:am
topbanner
topbanner

കുടുംബാസൂത്രണത്തിനായി ഗര്‍ഭ നിരോധനത്തിന് സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെയ്പ് വരുന്നു

NewsDesk
കുടുംബാസൂത്രണത്തിനായി ഗര്‍ഭ നിരോധനത്തിന് സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെയ്പ് വരുന്നു

ന്യൂഡല്‍ഹി: കുടുംബാസൂത്രണം കാര്യക്ഷമമാക്കാന്‍ പുതിയ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കൊപ്പം കുത്തിവയ്പ് എടുക്കുന്ന മാര്‍ഗം പുതുതായി കൊണ്ടുവരുന്നതായി കേന്ദ്ര സര്‍ക്കാര്‍.

മന്ത്രി അനുപ്രിയ പട്ടേല്‍ ആണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. കുത്തിവെയ്പ് മെഡിക്കല്‍ കോളജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ആദ്യം ആരംഭിക്കും. തുടര്‍ന്നു ഘട്ടംഘട്ടമായി മറ്റു സര്‍ക്കാര്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും.

കുടുംബാസൂത്രണം കാര്യക്ഷമമാക്കാന്‍ പുതിയ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കൊപ്പം മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം അടക്കമുള്ള കാര്യങ്ങളും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.

Read more topics: Centre, birth, injection
English summary
Centre set to roll out birth control injection
topbanner

More News from this section

Subscribe by Email