Thursday September 20th, 2018 - 8:16:pm
topbanner
Breaking News

നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

sadu prakash
നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നിരോധിച്ച 1000,500 രൂപാ നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിരോധിച്ച 500,1000 രൂപ നോട്ടുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ച് നിക്ഷേപിക്കാന്‍ കഴിയാത്തതിനാല്‍ ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നോട്ടുകള്‍ നിരോധിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടോ, നിരോധിച്ച തീരുമാനത്തിന് നിയമസാധുതയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഹര്‍ജി ഭരണഘടനാ ബഞ്ചിന് കൈമാറിയത്.

English summary
central informed SC will not take action against who have baned notes
topbanner

More News from this section

Subscribe by Email