Thursday September 20th, 2018 - 2:27:pm
topbanner
Breaking News

ഓറഞ്ച് പാസ്‌പോര്‍ട്ട് ഇല്ല, അവസാന പേജും ഇല്ലാതാക്കില്ല: നിലവിലെ രീതി തുടരാന്‍ തീരുമാനം

Anju NC
ഓറഞ്ച് പാസ്‌പോര്‍ട്ട് ഇല്ല, അവസാന പേജും ഇല്ലാതാക്കില്ല: നിലവിലെ രീതി തുടരാന്‍ തീരുമാനം

ന്യൂഡല്‍ഹി: എമിഗ്രേഷന്‍ ക്ലിയറന്‍സ്(ഇ.സി.ആര്‍) ആവശ്യമുള്ളവരുടെ പാസ്‌പോര്‍ട്ടിന് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. പാസ്‌പോര്‍ട്ടില്‍ വിലാസമുള്ള അവസാന പേജ് ഒഴിവാക്കാനുള്ള തീരുമാനവും പിന്‍വലിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഓറഞ്ച് പാസ്‌പോര്‍ട്ട് നല്‍കുന്നതിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു.

കുടിയേറ്റ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടിന് ഓറഞ്ച് നിറം നല്‍കാനാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം നേരത്തെ തീരുമാനിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥരുടെ പാസ്‌പോര്‍ട്ടുകളൊഴികെ എല്ലാ പാസ്‌പോര്‍ട്ടുകള്‍ക്കും കടുംനീല നിറമായിരുന്നു നല്‍കിയിരുന്നത്. ഇതിന് പകരമായാണ് ഇ.സി.ആര്‍ ആവശ്യമുള്ളവരുടെ പാസ്‌പോര്‍ട്ടിന് ഓറഞ്ച് നിറം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടൊപ്പം കുടുംബവിവരങ്ങള്‍ രേഖപ്പെടുത്തിയ അവസാന പേജ് ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. ഈ രണ്ട് സുപ്രധാന തീരുമാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയതോടെ പഴയ രീതിയിലുള്ള പാസ്‌പോര്‍ട്ട് തന്നെയാകും തുടര്‍ന്നും ലഭിക്കുക.

 

English summary
central govt not issue to orange passport
topbanner

More News from this section

Subscribe by Email