Thursday September 20th, 2018 - 11:03:am
topbanner
Breaking News

കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനം ; വധശിക്ഷ പരിഹാരമാകില്ലെന്ന് കേന്ദ്രം

suji
കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനം ; വധശിക്ഷ പരിഹാരമാകില്ലെന്ന് കേന്ദ്രം

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡന കേസില്‍ വധശിക്ഷ പരിഹാരമാര്‍ഗമാകില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. 2012ലെ പോക്‌സോ നിയമ പ്രകാരം കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനങ്ങള്‍ക്ക് വലിയ ശിക് കൊടുക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്രിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചിനോട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ അറിയിച്ചു.

പോക്‌സോ പ്രകാരം കെട്ടികിടക്കുന്ന കേസുകള്‍, വിചാരണ പൂര്‍ത്തിയാകാന്‍ എടുത്ത കാലയളവിന്റെ കണക്കുകളും ഹാജരാക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം എട്ടു മാസം പ്രായമുള്ള കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ വധശിക്ഷ കൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് സര്‍ക്കാര്‍ ഇങ്ങനെ നിലപാടെടുത്തത്. കേസില്‍ അടുത്തവാദം മാര്‍ച്ച് 12ന് കേള്‍ക്കും.

 

Read more topics: central govt, supreme court
English summary
central govt give their opinion report about child abuse punishment to court
topbanner

More News from this section

Subscribe by Email