topbanner
Thursday October 19th, 2017 - 4:17:pm
topbanner

കേന്ദ്ര സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

rajani v
കേന്ദ്ര സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 ല്‍ നിന്നും 65 വയസ്സാക്കി ഉയര്‍ത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിന്റേതാണ് ഈ തീരുമാനം. വിവിധ മന്ത്രാലയങ്ങളിലെ 1445 ഓളം ഡോക്ടര്‍മാര്‍ക്ക് പ്രയോജനം കിട്ടും. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.

ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇക്കൊല്ലം ജൂലൈയില്‍ സിആര്‍പിഎഫ്, ബി.എസ്.എഫ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 65 ലേയ്ക്ക് ഉയര്‍ത്തിയിരുന്നു.

 

English summary
central govt doctors pension age increase
topbanner topbanner

More News from this section

Subscribe by Email