Saturday November 17th, 2018 - 6:00:am
topbanner

എസ്‌സി, എസ്ടി നിയമം ശക്തിപ്പെടുത്തുവാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

RA
എസ്‌സി, എസ്ടി നിയമം ശക്തിപ്പെടുത്തുവാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി∙ പട്ടികജാതി, പട്ടികവർഗ നിയമം ശക്തിപ്പെടുത്താനുള്ള ബിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി മറികടക്കാനാണു ബിൽ കൊണ്ടുവന്നത്.ഇപ്പോള്‍ നടക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ പാസ്സാക്കുമെന്നാണ് സൂചന. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് അനുമതി വേണമെന്നായിരുന്നു കോടതിവിധി.

ദലിത് പാർട്ടികൾ ഈ മാസം ഒൻപതിനു ഭാരത് ബന്ദ് നടത്താനിരിക്കെയാണു ബില്ലിന് അംഗീകാരം ലഭിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കേ ദലിത് സമൂഹത്തെ അകറ്റരുതെന്ന അഭിപ്രായം ബിജെപിക്കുള്ളിൽ ശക്തമാണ്.കഴിഞ്ഞ മാര്‍ച്ച് 20 നാണ് പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

ജസ്റ്റിസ് എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിവാദമായ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധിക്കെതിരെ ദളിതരും പ്രതിപക്ഷവും ഒരേപോലെ രംഗത്തെത്തിയിരുന്നു. വിധിയുമായി ബന്ധപ്പെട്ട് ഭാരത് ബന്ദ്‌ നടന്നിരുന്നു. നിരവധി സംസ്ഥാനങ്ങളില്‍ ആദ്യം സമാധാനപരമായി തുടങ്ങിയ ബന്ദ് അക്രമാസക്തമായിരുന്നു.

 

Read more topics: central govt, accept, dalit bill
English summary
central govt accept dalit bill
topbanner

More News from this section

Subscribe by Email