Friday August 23rd, 2019 - 10:20:am
topbanner
topbanner

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ മന്ത്രിതല സമിതിയ്ക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍; രാജ്നാഥ് സിംഗ് അധ്യക്ഷന്‍

JB
തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ മന്ത്രിതല സമിതിയ്ക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍; രാജ്നാഥ് സിംഗ് അധ്യക്ഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന മീടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കി.രാജ്നാഥ് സിങ്ങാണ് സമിതിയുടെ അധ്യക്ഷന്‍. നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, മേനകാ ഗാന്ധി എന്നിവര്‍ അംഗങ്ങളും.

ഇതുമായി ബന്ധപ്പെട്ട് നിയമഭേദഗതിക്കുളള ചട്ടങ്ങളും സമിതി പരിഗണിക്കും. ഇതിനിടെ വനിതാ-ശിശു വികസന മന്ത്രാലയം സ്ത്രീകള്‍ക്കായി ഇ-കംപ്ലെയിന്റ് ബോക്സ് ആരംഭിച്ചു. ഇവിടെ സമര്‍പ്പിക്കുന്ന പരാതികള്‍ നടപടി എടുക്കാനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും.

പരാതികളില്‍ എടുത്ത നടപടിക നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മീടു വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സമിതി രൂപീകരിച്ചത്.

 

English summary
central government creat ministers committe
topbanner

More News from this section

Subscribe by Email