Thursday November 15th, 2018 - 11:50:am
topbanner

കേന്ദ്ര മന്ത്രിസഭ ഉപഭോക്തൃ സംരക്ഷണ ബില്ലിന് അംഗീകാരം നല്‍കി

rajani v
കേന്ദ്ര മന്ത്രിസഭ ഉപഭോക്തൃ സംരക്ഷണ ബില്ലിന് അംഗീകാരം നല്‍കി

 

ന്യൂഡല്‍ഹി: ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ ബില്ലില്‍ ഉപഭോക്താവിനെ പരസ്യങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബഹളം മൂലം പാസാക്കാന്‍ കഴിയാതിരുന്ന ബില്ലിന് ഇത്തവണ മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.

1986 ഡിസംബര്‍ 24നാണ് ഇപ്പോഴത്തെ ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നത്. മാറിയ വിപണന രീതികള്‍ കൂടി ഉള്‍ക്കൊണ്ട് പുതുക്കിയതാണ് 2015ലെ ഉപഭോക്തൃ സംരക്ഷണ ബില്‍.

Read more topics: central, cabinet, meeting
English summary
central cabinet meeting
topbanner

More News from this section

Subscribe by Email