Thursday November 15th, 2018 - 1:54:pm
topbanner

2019 തിരഞ്ഞെടുപ്പില്‍ ബിജെപി കളത്തിലിറക്കുക മുന്‍നിര സെലിബ്രിറ്റികളെ

suji
2019 തിരഞ്ഞെടുപ്പില്‍ ബിജെപി കളത്തിലിറക്കുക മുന്‍നിര സെലിബ്രിറ്റികളെ

2019 ലെ പൊതു തിരഞ്ഞെടുപ്പിന് വലിയ നേട്ടം കൊയ്യാനുളള സ്വപ്നം ബിജെപി മെനഞ്ഞു തുടങ്ങി. ഇതിനായി ബോളിവുഡ്- ക്രിക്കറ്റ് താരങ്ങള്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍ എന്നിങ്ങനെയുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.

ഇതുവരെ സീറ്റ് നേടാന്‍ കഴിയാത്ത മണ്ഡലങ്ങളില്‍ താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സീറ്റ് നേടാനാണ് ബിജെപി ശ്രമം. 2014 ല്‍ നേടിയ 232 എന്ന സീറ്റിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം. ആകെ 282 സീറ്റുകളില്‍ 232 സീറ്റു നേടി 30 വര്‍ഷത്തെ ചരിത്രമാണ് ബിജെപി തിരുത്തിയെഴുതിയത്.

അക്ഷയ് കുമാര്‍, അനുപം ഖേര്‍, നാനാ പടേക്കര്‍, പരേഷ് റാവല്‍ എന്നിവരെയാകും ബിജെപി രംഗത്തിറക്കുക. പഞ്ചാബില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ ആകും അക്ഷയ് കുമാറിനെ മത്സരിപ്പിക്കുക, നിലവില്‍ കനേഡിയന്‍ പൗരത്വമുള്ള അക്ഷയ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിന് ശേഷമാകും മത്സരത്തിനിറങ്ങുക. താരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഗായകരായ മനോജ് തിവാരി, ബാബുള്‍ സുപ്രിയോ, എഴുത്തുകാരന്‍ പ്രതാപ് സിന്‍ഹ, ആഭ്യന്തര വകുപ്പ് മുന്‍ സെക്രട്ടറി ആര്‍ കെ സിംഗ്, മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് തുടങ്ങിയവരാണ് ബിജെപി പരിഗണിക്കുന്ന മറ്റ് പ്രമുഖ മുഖങ്ങള്‍. ഇവരെ കൂടാതെ തിരഞ്ഞെടുപ്പിനോടടുത്ത് പല പ്രമുഖരും പാര്‍ട്ടിയ്ക്ക് വേണ്ടി മത്സരിക്കുമെന്ന് ബിജെപി അടുത്ത വൃത്തങ്ങള്‍ പറയുന്നത് .

Read more topics: celebrities,bjp, 2019 election
English summary
celebrities will be candidate for bjp in 2019 election
topbanner

More News from this section

Subscribe by Email