Sunday February 17th, 2019 - 1:31:pm
topbanner

ചീഫ് സെക്രട്ടറിയെ തല്ലിയ കെജ്രിവാളിന്റെ വസതിയില്‍ സിസിടിവി കേടായതോ ആക്കിയതോ?

suji
 ചീഫ് സെക്രട്ടറിയെ തല്ലിയ കെജ്രിവാളിന്റെ വസതിയില്‍ സിസിടിവി കേടായതോ ആക്കിയതോ?

ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി എംഎല്‍എമാര്‍ കൈകാര്യം ചെയ്ത ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. അടിനടന്ന മുറിയില്‍ ക്യാമറ കാണാനുമില്ല. ഡല്‍ഹി പോലീസാണ് ഇക്കാര്യങ്ങള്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

മുഖ്യന്റെ വസതിയിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതാകാം ഇതിന് കാരണമെന്ന് ഡല്‍ഹി പോലീസ് സംശയിക്കുന്നു. ഇതുചൂണ്ടിക്കാണിച്ച് ഫൂട്ടേജ് ഫോറന്‍സിക് സയന്‍സ് ലാബിന്റെ പരിശോധനയ്ക്ക് അയയ്ക്കാന്‍ അനുവദിക്കണമെന്നും പോലീസ് വാദിച്ചു. ഇക്കാര്യത്തില്‍ കോടതി നാളെ വിധി പ്രഖ്യാപിക്കും.

ഡല്‍ഹി പോലീസ് നടത്തിയ പരിശോധനയിലാണ് കെജ്രിവാളിന്റെ വസതിയില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തത്. എന്നാല്‍ ചീഫ് സെക്രട്ടറി മര്‍ദ്ദിക്കപ്പെട്ട മുറിയില്‍ ക്യാമറകള്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. മറ്റ് 21 സിസിടിവി ക്യാമറകളില്‍ ഏഴെണ്ണവും പ്രവര്‍ത്തനരഹിതമായിരുന്നു. കൂടാതെ ക്യാമറയിലെ സമയം 40 മിനിറ്റ് പിന്നിലും.

എന്നാല്‍ ഇതെല്ലാം പോലീസിന്റെ തെമ്മാടിത്തമാണെന്നും ധൈര്യമുണ്ടെങ്കില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വസതിയില്‍ റെയ്ഡ് നടത്താനുമാണ് എഎപിയും, കെജ്രിവാളും ആവശ്യപ്പെടുന്നത്.

 

Viral News

Read more topics: cctv, Kejriwal, forensic test
English summary
cctvs at Kejriwals house tampered will be sent for forensic test
topbanner

More News from this section

Subscribe by Email