topbanner
Thursday August 17th, 2017 - 11:23:am
topbanner

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് ഫലം പ്ര​ഖ്യാ​പി​ച്ചു

NewsDesk
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് ഫലം  പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. മോഡറേഷൻ മാർക്ക് ഉൾപ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിച്ചത്. നേരത്തെ മോഡറേഷൻ അവസാനിപ്പിക്കാൻ സി.ബി.എസ്.ഇയും 32 വിദ്യാഭ്യാസ ബോർഡുകളും ധാരണയിലെത്തിയിരുന്നു.

എന്നാൽ, വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കാതെ പരീക്ഷ കഴിഞ്ഞ് മോഡറേഷൻ ഇല്ലെന്ന് പ്രഖ്യാപിച്ചത് ഏകപക്ഷീയമാണെന്ന് നിരീക്ഷിച്ച ഡൽഹി ഹൈക്കോടതി, ഈ വർഷം മോഡറേഷൻ തുടരണമെന്ന് ഉത്തരവിട്ടിരുന്നു. results.nic.in, cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാം.

Read more topics: cbse, 12th, result,
English summary
cbse 12th result 2017
topbanner topbanner

More News from this section

Subscribe by Email