Sunday April 21st, 2019 - 8:18:am
topbanner
topbanner

പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

suji
പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

പശ്ചിമ ബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ഇതിനായി ഇന്നലെ രാജീവ് കുമാര്‍ ഷില്ലോങില്‍ എത്തി. ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥരും സഹോദരനും രാജീവ് കുമാറിനൊപ്പം ഷില്ലോങില്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നാണ് സിബിഐ ആരോപണം.

കഴിഞ്ഞ ഞായറാഴ്ചയാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സിബിഐ സംഘം വസതിയില്‍ എത്തിയത്. ഇതേ തുടര്‍ന്ന് ബംഗാള്‍ പോലീസ് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണ് സിബിഐ നടപടിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ ധര്‍ണ ആരംഭിച്ചു. അതേസമയം സുപ്രീംകോടതിയില്‍ നിന്ന് മമത ബാനര്‍ജിക്ക് തിരിച്ചടി നേരിടുകയായിരുന്നു.പോലീസ് കമ്മീഷണറോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

 

Read more topics: cbi, rajeev kumar
English summary
cbi to grill rajeev kumar
topbanner

More News from this section

Subscribe by Email