Thursday June 20th, 2019 - 4:59:am
topbanner
topbanner

മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്റെ വസതിയില്‍ സിബിഐ റെയ്ഡ്

Anju N C
മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്റെ വസതിയില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: മുന്‍ പരിസ്ഥിതി വകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയന്തി നടരാജന്റെ വസതിയില്‍ സിബിഐ റെയ്ഡ്. ജയന്തിയുടെ ചെന്നൈയിലെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്.

ജയന്തി നടരാജന്‍ പരിസ്ഥിതി മന്ത്രിയായിരിക്കെ രണ്ട് കമ്പനികള്‍ക്ക് ഖനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ റെയ്ഡ്. ജിന്‍ഡാല്‍ സ്റ്റീല്‍, ജെഎസ്ഡബ്ലു സ്റ്റീല്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് സഹായം ചെയ്തതായാണ് ആരോപണം. ജയന്തി നടരാജനു പുറമെ പരിസ്ഥിതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെയും പ്രതികളാക്കിയാണ് സിബിഐ കേസ്.

English summary
cbi raids former union minister jayanthi natarajans house
topbanner

More News from this section

Subscribe by Email