Tuesday September 25th, 2018 - 12:59:pm
topbanner

ലാലുവിന്റെ വീടുകളില്‍ സിബിഐ റെയ്ഡ്; കേസെടുത്തു

NewsDesk
ലാലുവിന്റെ വീടുകളില്‍ സിബിഐ റെയ്ഡ്; കേസെടുത്തു

ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദിവിന്റെ വീടുകളില്‍ സിബിഐ റെയ്ഡ് നടത്തി. ഡല്‍ഹി, പട്‌ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി ലാലുവിന്റേയും സഹായികളുടേയും വീടുകളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.

സി.ബി.ഐ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ലാലു റെയില്‍വെ മന്ത്രിയായിരുന്ന സമയത്തുണ്ടായ ക്രമക്കേടുകളുടെ പേരിലാണ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകന് തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2006 ജനുവരിയില്‍ ഐ.ആര്‍.സി.ടി.സി റാഞ്ചിയിലേയും പുരിയിലേയും ബി.എന്‍.ആര്‍ ഹോട്ടലുകള്‍ ഏറ്റെടുത്തിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ഇവയുടെ നടത്തിപ്പു ചുമതല 15 വര്‍ഷത്തേക്ക് ലീസിന് നല്‍കുകയായിരുന്നു.

ബി.എന്‍.ആര്‍ ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ കരാര്‍ തുകയായി 15.45 കോടിയും ലൈസന്‍സസ് ഫീസായി 9.96 കോടിയുമാണ് സുജാത ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയത്. ഈ കരാര്‍ നല്‍കിയതിനു പകരമായി രണ്ടേക്കര് ഭൂമി ലാലുവിന് ലഭിച്ചതായാണ് പരാതി.

English summary
Hotel tender case: CBI files case against former railway minister Lalu Prasad, Rabri Devi, 4 others; conducts search at their residences
topbanner

More News from this section

Subscribe by Email