Friday July 20th, 2018 - 2:14:pm
topbanner
Breaking News

മോഷ്ടിക്കും മുന്‍പ് ഒരു ഡാന്‍സ്; സിസിടിവിയ്ക്ക് മുന്നിലുള്ള കള്ളന്റെ നൃത്തം കണ്ട് ഞെട്ടി പോലീസ്

suji
മോഷ്ടിക്കും മുന്‍പ് ഒരു ഡാന്‍സ്; സിസിടിവിയ്ക്ക് മുന്നിലുള്ള കള്ളന്റെ നൃത്തം കണ്ട് ഞെട്ടി പോലീസ്

ദില്ലി: മോഷണങ്ങള്‍ കുറയ്ക്കാന്‍ വീട്ടിലും, കടയിലും, തെരുവിലുമൊക്കെ സിസിടിവി ക്യാമറ ഘടിപ്പിക്കുന്നതാണ് ഇന്നത്തെ ഒരു രീതി. എന്നാല്‍ സിസിടിവി ഉണ്ടെന്ന് കരുതി ഏതെങ്കിലും കള്ളന്‍മാര്‍ മോഷണം ഉപേക്ഷിച്ചതായി കേട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. കട കുത്തിത്തുറക്കും മുന്‍പ് സിസിടിവി ക്യാമറയ്ക്ക് മുന്നില്‍ നൃത്തം ചെയ്യുന്ന കള്ളന്റെ ദൃശ്യങ്ങളാണ് പോലീസിനെ ഞെട്ടിച്ചത്.

മോഷണം ആരംഭിക്കുന്നതിന് മുന്‍പാണ് കട സ്ഥിതി ചെയ്യുന്ന തെരുവിലേക്ക് എത്തിയ ഇയാള്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുന്നത്. ഇയാള്‍ക്ക് പിന്നില്‍ മറ്റൊരു മോഷ്ടാവ് കൂടി സഹായിക്കാന്‍ എത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നൃത്തം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഒരു നിമിഷം പാഴാക്കെ ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നു.

കടയുടെ ഷട്ടര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. സിസിടിവി വെച്ച് സുരക്ഷ ഒരുക്കിയ കടയുടമയെ കളിയാക്കാനാണ് മോഷ്ടാവിന്റെ നൃത്തമെന്നാണ് കരുതുന്നത്. അതേസമയം കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് പരിപാടി വിജയകരമാക്കിയാണോ ഇവരുടെ മടക്കമെന്ന് വ്യക്തമല്ല.

 

English summary
caught on camera thief dances before he attempts robbery in delhi
topbanner

More News from this section

Subscribe by Email