Sunday July 22nd, 2018 - 8:39:am
topbanner
Breaking News

പല സംസ്ഥാനങ്ങളിലും എടിഎമ്മുകള്‍ കാലി; പ്രതിസന്ധി രൂക്ഷം

Jikku Joseph
പല സംസ്ഥാനങ്ങളിലും എടിഎമ്മുകള്‍ കാലി; പ്രതിസന്ധി രൂക്ഷം

ന്യുഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ കാലി. കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തെലുങ്കാന, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പ്രശ്നം. വരണാസിയില്‍ നിന്നും നോട്ട് ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉത്സവസീസണില്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് കാരണം. മുന്നു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. കൂടുതല്‍ ഇടങ്ങളില്‍ നിന്ന് പണം എത്തിക്കാന്‍ ശ്രമിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. പ്രശ്നം പഠിക്കാന്‍ കേന്ദ്രം ഉന്നതതലസമിതി രൂപീകരിച്ചു.


ഇന്നലെ മുതല്‍ പലയിടത്തും പണത്തിനു വേണ്ടി ജനം എടിഎമ്മുകള്‍ തോറും കയറിയിറങ്ങുകയാണ്. പ്രശ്നം പരിഹരിക്കാന്‍ ധനമന്ത്രാലയത്തിലെ ഉന്നതര്‍ റിസര്‍വ് ബാങ്ക് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതേസമയം, 2000 രൂപയുടെ നോട്ട് പലയിടത്തും കിട്ടാനില്ലെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.


നോട്ട് നിരോധനത്തിനു മുന്‍പ് വിപണിയഗില്‍ 15,00,000 കോടി രൂപയാണ് ക്രയവിക്രയത്തിന് ഓരോ ദിവസവും ഉപയോഗിച്ചിരുന്നത്. നോട്ട് നിരോധനത്തിന് ശേഷം ഇത് 16,50,000 കോടിയായി ഉയര്‍ന്നു. എന്നാല്‍ 2000 രൂപ നോട്ട് വിപണിയില്‍ നിന്നും അപ്രത്യക്ഷമായിരിക്കുകയാണെന്നും ചൗഹാന്‍ ആരോപിച്ചു.

 

English summary
cash crunch at atms in many states including karnataka maharashtra
topbanner

More News from this section

Subscribe by Email