Wednesday September 19th, 2018 - 1:01:am
topbanner
Breaking News

എന്തറിഞ്ഞിട്ടാണ് രാഹുല്‍ ഇങ്ങനെയൊക്കെ പറയുന്നത്?: ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജയ്റ്റ്‌ലി

Jikku Joseph
എന്തറിഞ്ഞിട്ടാണ് രാഹുല്‍ ഇങ്ങനെയൊക്കെ പറയുന്നത്?: ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കു മറുപടിയുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കാര്‍ഷിക കടം, വ്യവസായികള്‍ക്കു നല്‍കിയിട്ടുള്ള വായ്പകള്‍, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കാണു ജയ്റ്റ്‌ലി മറുപടിയുമായി രംഗത്തെത്തിയത്.

അദ്ദേഹത്തിന് എത്രത്തോളം കാര്യങ്ങള്‍ അറിയാം?, എപ്പോഴാണ് അദ്ദേഹം അറിയുക? വ്യവസായികളില്‍ നിന്നു കിട്ടാനുള്ളതില്‍ ഒരു രൂപപോലും സര്‍ക്കാര്‍ എഴുതി തള്ളിയിട്ടില്ല. നേര്‍വിപരീതമാണു കാര്യങ്ങളെന്നും ജയ്റ്റ്‌ലി പറഞ്ഞു. എഴുതിത്തള്ളിയെന്നു രാഹുല്‍ പറഞ്ഞ, വ്യവസായികള്‍ക്കു നല്‍കിയ വായ്പകളില്‍ ഭൂരിഭാഗവും യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായതാണെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റുകളില്ലെന്ന രാഹുലിന്റെ വാദത്തിനും ജയ്റ്റ്‌ലി മറുപടി നല്‍കി. 2014-ല്‍ യുപിഎ സര്‍ക്കാര്‍ ഭരണം അവസാനിപ്പിക്കുമ്പോള്‍ രാജ്യത്ത് രണ്ട് യൂണിറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് നയത്തിന്റെ ഭാഗമായി 2018-ല്‍ ഇത് 120 യൂണിറ്റായി. 1.32 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ ഉണ്ടായതെന്ന് ജയ്റ്റ്‌ലി അവകാശപ്പെട്ടു.

English summary
rahul gandhi's speech in mandsaur: case of inadequate knowledge, says arun jaitley
topbanner

More News from this section

Subscribe by Email