Saturday December 15th, 2018 - 3:23:am
topbanner

ഫേസ്ബുക്കിലൂടെ യോഗി ആദിത്യനാഥിനെ അപമാനിച്ചു ; അഞ്ചുപേര്‍ക്കെതിരെ കേസ്

suji
ഫേസ്ബുക്കിലൂടെ യോഗി ആദിത്യനാഥിനെ അപമാനിച്ചു ; അഞ്ചുപേര്‍ക്കെതിരെ കേസ്

ഫേസ്ബുക്കിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയതിന് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. ഗൌരവ് ഗുപ്തയെന്നയാളുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

റാണാ സുല്‍ത്താന്‍ ജാവേദ്, സീഷാന്‍, ഹരൂണ്‍ ഖാന്‍, ഷഫീഖ്, കിംഗ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ ചുമത്തിയത്. നവംബര്‍ 14 ന് യോഗി ആദിത്യനാഥിനെയും ആര്‍എസ്എസിനെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് ഇവര്‍ പോസ്റ്റിട്ടതായാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെ കുറ്റക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധം നടത്തിയിരുന്നു.

 

 

Read more topics: yogi adhithyanath, defaming
English summary
case filed against 5 youngsters who defaming yogi adhithyanath
topbanner

More News from this section

Subscribe by Email