Wednesday November 21st, 2018 - 1:14:am
topbanner

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പ്രകാശ് രാജിനെതിരെ വീണ്ടും പരാതി

suji
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പ്രകാശ് രാജിനെതിരെ വീണ്ടും പരാതി

ഹിന്ദുക്കളുടെ മതവികാരം മനപൂര്‍വം വ്രണപ്പെടുത്തിയെന്നാരോപിച്ച് തെന്നിന്ത്യന്‍ താരം പ്രകാശ് രാജിനെതിരെ കോടതിയില്‍ പരാതി. ബംഗളൂരു സ്വദേശിയും അഭിഭാഷകനുമായ കിരണ്‍ ആണ് പ്രകാശ് രാജിനെതിരെ പരാതി നല്‍കിയത്.

പശുക്കളെ കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല. പശു മൂത്രത്തെ കുറിച്ച് മാത്രമാണ് നിങ്ങള്‍ അറിയുന്നത്. നിങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണമെങ്കില്‍ ഒരു കിലോ പശുവിന്‍ ചാണകം, രണ്ടു ലിറ്റര്‍ പശു മൂത്രം എന്നിവ വേണം. പശുവിന്റെ മൂത്രം ഒഴികെ മറ്റൊന്നും നിങ്ങള്‍ക്കറിയില്ല. അതിനാല്‍ ഈ കഥയുമായി വരരുത് , ഇതായിരുന്നു പ്രകാശ് രാജിന്റെ വിവാദ പ്രസ്താവന.

മേയ് 8ാം തിയതി ഇക്കാര്യം കാണിച്ച് കിരണ്‍ നേരത്തെ ഹനുമന്തനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വകരിക്കാത്തതിനെ തുടര്‍ന്നാണ് കിരണ്‍ കോടതിയെ സമീപിച്ചത്. ഐപിസി സെക്ഷന്‍ 295 (എ) പ്രകാരം പ്രകാശ് രാജിനെതിരെ നടപടിയെടുക്കാനും ഹനുമന്താനഗര്‍ പോലീസ് ഇന്‍സ്‌പെക്ടറോട് 156(3) വകുപ്പ് പ്രകാരം കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെടണമെന്നും അഭിഭാഷകന്‍ പരാതിയില്‍ പറയുന്നു .

 

Read more topics: case, prakash raj
English summary
case against prakash raj
topbanner

More News from this section

Subscribe by Email