Monday February 18th, 2019 - 10:22:pm
topbanner

പ്രാധാനമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍: കലാകാരന് വധഭീഷണി

sadu prakash
പ്രാധാനമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍: കലാകാരന് വധഭീഷണി

ഗോഹട്ടി: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച കലാകാരനു വധഭീഷണി. ആസാം സ്വദേശി നിതുപര്‍ണ രാജ്‌ബോംഗ്ഷിയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി ഉയരുന്നെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു നിതുപര്‍ണയുടെ കാര്‍ട്ടൂണ്‍.

ഓഗസ്റ്റ് പതിനഞ്ചിനാണ് നിതുപര്‍ണ കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലും തന്റെ വെബ്‌സൈറ്റിലും പോസ്റ്റ് ചെയ്തത്. നിരവധി ആളുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ഇതു ഷെയര്‍ ചെയ്തതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്നാണ് രാജ്‌ബോംഗ്ഷിക്കെതിരേ വധഭീഷണി ഉയര്‍ന്നത്.

കോര്‍പറേറ്റുകള്‍ നല്‍കുന്ന ഓക്‌സിജന്‍ മോദിയും പശുവും യു.പി മുഖ്യമന്ത്രി ആദിത്യനാഥും ശ്വസിക്കുന്നതാണു കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദേശീയ പതാകയ്ക്കുപകരം കൊടിമരത്തില്‍ ശിശുവിന്റെയും മറ്റൊരാളുടെയും മൃതദേഹങ്ങള്‍ തൂക്കിയിട്ടിരിക്കുന്നതും കരയുന്ന സ്ത്രീയുടെ സാരി അഴിച്ച് മോദി തലപ്പാവ് ആക്കിയിരിക്കുന്നതും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുണ്ട്.

 

Viral News

English summary
cartoon against PM modi: artist arrested
topbanner

More News from this section

Subscribe by Email