Tuesday August 21st, 2018 - 6:32:am
topbanner

മുംബൈ തീരത്ത് അടിഞ്ഞത് 40 അടി നീളമുള്ള ഭീമന്‍ തിമിംഗലം

suji
മുംബൈ തീരത്ത് അടിഞ്ഞത് 40 അടി നീളമുള്ള ഭീമന്‍ തിമിംഗലം

മുംബൈ: നവി മുംബൈ ഉറാനിലെ ഖര്‍ ദാണ്ഡയില്‍ 40 അടി നീളമുള്ള തിമിംഗലത്തിന്റെ ഭീമന്‍ ജഡം വന്നടിഞ്ഞു. നീലത്തിമിംഗലത്തിന്റെ ജഡമാകാനാണ് സാധ്യതയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2015 മുതല്‍ ഇത് എട്ടാം തവണയാണ് തിമിംഗലത്തിന്റെ ജഡം മഹാരാഷ്ട്ര തീരത്ത് അടിയുന്നത്.

മത്സ്യത്തൊഴിലാളികളാണ് ജഡം കണ്ടെത്തി വിവരം നല്‍കിയത്. ദേഹത്ത് നിന്നും എല്ലുകള്‍ പുറത്തേക്ക് വന്നിട്ടുള്ളതിനാല്‍ ചത്തിട്ട് കുറച്ച് നാളായെന്നാണ് കരുതുന്നത്. ഐയുസിഎന്‍ പട്ടികയില്‍ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് നീലത്തിമിംഗലം വരുന്നത്.

20 ടണ്ണെങ്കില്‍ ഭരാമുണ്ട് ഇക്കുറി തീരത്തടിഞ്ഞ തിമിംഗലത്തിന്. ഇന്‍ഫെക്ഷന്‍, പ്രായം, ഷിപ്പിംഗ് ശബ്ദമലിനീകരണം, കപ്പല്‍ ഇടി തുടങ്ങിയ വിവിധ കാരണങ്ങളാകാം ഇതിന്റെ മരണത്തിന് പിന്നിലെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

 

Read more topics: carcass ,whale , mumbai
English summary
carcass of 40 ft whale washes ashore at uran near mumbai
topbanner

More News from this section

Subscribe by Email