Friday September 21st, 2018 - 4:28:am
topbanner
Breaking News

കാറില്‍ രക്തം പറ്റുമെന്ന് പറഞ്ഞ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ യുപി പോലീസ്

Jikku Joseph
കാറില്‍ രക്തം പറ്റുമെന്ന് പറഞ്ഞ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ യുപി പോലീസ്

സഹറാണ്‍പൂര്‍: കാറില്‍ രക്തം പറ്റുമെന്ന് പറഞ്ഞ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ ഉത്തര്‍പ്രദേശ് പോലീസിന്റെ ക്രൂരത. രണ്ടു വിദ്യാര്‍ഥികള്‍ രക്തം വാര്‍ന്ന് മരിച്ചു. സഹറാണ്‍പൂരില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥികള്‍ റോഡില്‍ രക്തം വാര്‍ന്ന് കിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്.

സഹരണ്‍പൂരില്‍ അപകടത്തില്‍പ്പെട്ട 17 കാരായ അര്‍പിത് ഖുരാന, സണ്ണി എന്നിവരാണ് റോഡില്‍ രക്തം വാര്‍ന്ന് മരിച്ചത്. അപകടസ്ഥലത്തെത്തിയ പോലീസ് കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പോലീസ് വാഹനത്തിന്റെ സീറ്റില്‍ രക്തക്കറ പറ്റുമെന്ന് പറഞ്ഞാണ് പോലീസ് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ചത്.

പിന്നീട് പ്രാദേശിക പോലീസ് സ്റ്റേഷനില്‍നിന്നു മറ്റൊരു വാഹനമെത്തിച്ചാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടികളെ രക്ഷിക്കാന്‍ ചിലര്‍ എത്തിയതും ആശുപത്രിയിലെത്തിക്കാന്‍ പോലീസിനോട് അഭ്യര്‍ത്ഥിക്കുന്നതുമായ ദൃശ്യങ്ങള്‍ ചിലര്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

English summary
car seat will get dirty up policemen refuse to help accident victims
topbanner

More News from this section

Subscribe by Email