ജയ്പുര്‍: തനിക്ക് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകാന്‍ യാതൊരു തടസ്സവും ഇല്ലെന്നും എന്നാല്‍ താത്പര്യമില്ലെന്നും നടിയും എംപിയുമായ ഹേമമാലിനി. ബന്സ്വാഡയില് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹേമമാലിനി.
വേണമെന്നുണ്ടെങ്കില്‍ ഒരുനിമിഷംകൊണ്ടു സാധിക്കാവുന്ന കാര്യമേയുള്ളൂ അത്. എന്നാല്‍ തന്റെ ഇഷ്ടങ്ങള്‍ പിന്തുടരുന്നതിന് അതു വിഘാതമാകുമെന്നതിനാലാണു വേണ്ടെന്നുവച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
നടിയെന്ന നിലയിലാണു താന്‍ ഏറെ അറിയപ്പെട്ടത്. എംപിയായതും അതുമൂലമാണ്. എംപിയാകുംമുന്പും ബിജെപിക്കുവേണ്ടി ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചിലര്‍ എന്തൊക്കെ കുറ്റം പറഞ്ഞാലും നരേന്ദ്ര മോദിയെ പോലെ മറ്റൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ പ്രയാസമായിരിക്കുമെന്നും അവര്‍ പറഞ്ഞു.