Saturday August 18th, 2018 - 1:12:am
topbanner

പണം മാറ്റിയെടുക്കാന്‍ സമയം നല്‍കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

NewsDesk
പണം മാറ്റിയെടുക്കാന്‍ സമയം നല്‍കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: റദ്ദാക്കിയ 1000,500 നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടിനല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് സുപ്രീംകോടതി. നോട്ട് മാറിയെടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

വിഷയത്തില്‍ മറുപടി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഒരാള്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ അയാളുടെ പണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

ഒരാള്‍ ന്യായമായ രീതിയില്‍ സമ്പാദിച്ച പണം ഇല്ലാത്താക്കാന്‍ ആര്‍ക്കും അധികാരമില്ല. ന്യായമായ കാരണങ്ങളാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ പണം
നിക്ഷേപിക്കാന്‍ ഒരു വ്യക്തിക്ക് സാധിച്ചില്ലെങ്കില്‍ അതില്‍ നിന്ന് അയാളെ വിലക്കാന്‍ സാധിക്കില്ല. ഇത് പുനപരിശോധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഒരാള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ പണം മാറ്റിവാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. നോട്ട് നിരോധന വിജ്ഞാപനം മൂന്ന് വരി ഉത്തരവ് കൊണ്ട് റദ്ദാക്കാന്‍ പ്രേരിപ്പിക്കരുതെന്ന് സുപ്രീം കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

Read more topics: Note, Supreme Court, Centre
English summary
Can Banned Notes Be Deposited Again, Supreme Court Asks Centre
topbanner

More News from this section

Subscribe by Email