Tuesday November 20th, 2018 - 1:49:pm
topbanner

ഫുള്‍ കോര്‍ട്ട് വിളിക്കണം: മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചു

Jikku Joseph
ഫുള്‍ കോര്‍ട്ട് വിളിക്കണം: മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു. കോടതിയുടെ സുരക്ഷക്കും ഭാവിക്കും ഇതാവശ്യമാണെന്ന വാദവുമായി കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തുകയും ചെയ്തു. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തെഴുതിയത്.

രണ്ടു വരി മാത്രമുള്ള കത്ത് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസിന് കൈമാറിയത്. സുപ്രീംകോടതിയുെട ഭാവിക്കും സുരക്ഷക്കും വേണ്ടി ഫുള്‍കോര്‍ട്ട് വളിക്കണമെന്നാണ് കത്തില്‍ ജഡ്ജിമാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ചീഫ് ജസ്റ്റിസ് കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സര്‍ക്കാരിന്റെ അമിത ഇടപടലില്‍നിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരുടെയും ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ഈ ജഡ്ജിമാര്‍ ഏതാനും ആഴ്ചകള്‍ക്കു മുന്‍പും രണ്ടു തവണ കത്തയച്ചിരുന്നു.

ഹൈക്കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സര്‍ക്കാര്‍ ഇടപെടലുകള്‍ ഫുള്‍ കോര്‍ട്ട് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 21-ന് ജസ്റ്റിസ് ജെ. ചലമേശ്വറും ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ഈ കത്തിലും ചീഫ് ജസ്റ്റിസ് പ്രതികരിക്കുകയോ നടപടി കൈക്കൊള്ളുകയോ ചെയ്തിരുന്നില്ല.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി തള്ളിയിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴ് പ്രതിപക്ഷപാര്‍ട്ടികളിലെ 71 അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയമാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പരിഗണനയ്ക്ക് വന്നത്. ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കുന്നതിന് ചൂണ്ടിക്കാണിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയത്.

English summary
call full court to discuss future and solve problems in supreme court
topbanner

More News from this section

Subscribe by Email