Tuesday September 25th, 2018 - 6:49:am
topbanner

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം

NewsDesk
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം

ന്യൂഡല്‍ഹി: രാജ്യത്തെ 10 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ബിജെപിക്ക് മുന്നേറ്റം. ഹിമാചലില്‍ ബി.ജെ.പിയിലെ അനില്‍ ദീമാന്‍ 8,290 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ശക്തമായ ത്രികോണ മല്‍സരം നടന്ന രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ മഞ്ജീന്ദര്‍ സിങ് സിര്‍സ 14,652 വോട്ടിന് വിജയിച്ചു. ആം.ആദ്.മി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റാണ് രജൗരി ഗാര്‍ഡന്‍. ഇവിടെ ആപിനെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളിയാണ് ബി.ജെ.പിയുടെ വിജയം.

വോെട്ടടുപ്പ് നടന്ന മധ്യപ്രദേശില്‍ ഓരോ മണ്ഡലങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. അസമിലെ ധീമാജിയിലും ഹിമാചലിലെ ബോരഞ്ച് മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

അസമില്‍ ബി.ജെ.പിയിലെ റനോജ് പെഗു 9,285 വോട്ടിനാണ് വിജയിച്ചത്. ഹിമാചലില്‍ ബി.ജെ.പിയിലെ അനില്‍ ദീമാന്‍ 8,290 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മുന്നില്‍ .

Read more topics: Election, BJP, Assembly
English summary
By-Election Results 2017: BJP Wins 3 Of 10 Assembly Seats In 8 States, Leads In 3
topbanner

More News from this section

Subscribe by Email