ബുദ്ഗാം: ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ വോെട്ടടുപ്പിനിടെ ഉണ്ടായ അക്രമത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. കശ്മീര്‍ ബദ്ഗാം ജില്ലയിലെ പാഖന്പോറയിലാണ് സംഭവം. ഛരാര് ഇ ഷരീഫ് മേഖലയിലെ പാഖര്പോറയില് പ്രതിഷേധക്കാര്‍ പോളിംഗ് ബൂത്തിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു.
സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാഭടന്മാര് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്.അക്രമസംഭവങ്ങളെ തുടര്‍ന്ന് രണ്ടുപോളിങ്ങ് സ്റ്റേഷനുകളില്‍ േവാെട്ടടുപ്പ് നിര്‍ത്തി വെച്ചിരിക്കുകയാണ്.
അക്രമ സംഭവങ്ങള്‍ പോളിങ്ങിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചില ബൂത്തുകളില്‍ ആദ്യ രണ്ടുമണിക്കൂറുകളില്‍ ഒരു ശതമാനത്തിന് താഴെയാണ് പോളിങ്ങ് രേഖപ്പെടുത്തിയിട്ടുള്ളത്. കങ്കണ്, ഗന്ദേര്‍ബാല്‍ എന്നീ പോളിങ് സ്റ്റേഷനുകളില്‍ രണ്ടു പേര് മാത്രമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നുജില്ലകളില്‍ വിഘടനവാദികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. തെരഞ്ഞെടുപ്പുമായി സഹകരിക്കരുതെന്ന് ഇവിടുത്തെ ജനങ്ങളോട് വിഘടനവാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
കശ്മീര്‍ താഴ് വരയിലെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് പിഡിപി നേതാവ് താരിഖ് ഹമീദ് കാര രാജിവെച്ചതിനെ തുടര്‍ന്നാണ് ശ്രീനഗറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശ്രീനഗറിന് പുറമെ, ദില്ലിയിലെ രജൗരി ഗാര്ഡന്, ഝാര്‍ഖണ്ഡിലെ ലിറ്റിപാറ, കര്‍ണാടകയിലെ നഞ്ചന്‍ഗോഡ്, ഗുണ്ടല്‍പേട്ട്, രാജസ്ഥാനിലെ ദോല്‍പൂര്‍, പശ്ചിമബംഗാളിലെ കാന്തി ദക്ഷിണ്, മദ്ധ്യപ്രദേശിലെ അറ്റര്‍, ബന്ദവ്ഗണ്ഡ്, ഹിമാചല്‍ പ്രദേശിലെ ഭോരഞ്ച്, അസമിലെ ദേമയി എന്നീ നിയമസഭാ മണ്ഡലങ്ങളിലും പോളിങ്ങ് പുരോഗമിക്കുകയാണ്.