Tuesday November 13th, 2018 - 8:40:am
topbanner

ബിഹാറില്‍ ബസ് മറിഞ്ഞ് തീപിടിച്ചു; 27 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്

Jikku Joseph
ബിഹാറില്‍ ബസ് മറിഞ്ഞ് തീപിടിച്ചു; 27 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്

പട്ന: ബിഹാറില്‍ നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തില്‍ 27 പേര്‍ മരിച്ചു. ചമ്പാരന്‍ മേഖലയിലെ മോത്തിഹാരിയില്‍ ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പലരുടെയും നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബസിനു മുന്നില്‍പ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണ് സൂചന. കനത്ത മഴയും അപകടത്തിനു കാരണമായി.

ബിഹാറിലെ മുസാഫര്‍പുറില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കു പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് അപകടത്തില്‍പ്പെട്ട ഉടനെ തീപിടിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയതായി പോലീസ് അറിയിച്ചു. പിന്നീട് കനത്ത മഴ പെയ്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

Read more topics: bus, accident, motihari, bihar
English summary
bus accident at motihari bihar
topbanner

More News from this section

Subscribe by Email