Monday May 27th, 2019 - 7:20:pm
topbanner
topbanner

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 110 കോടി രൂപ സംഭാവന ചെയ്യാനൊരുങ്ങി ഒരാള്‍

suji
പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 110 കോടി രൂപ സംഭാവന ചെയ്യാനൊരുങ്ങി ഒരാള്‍

പുല്‍വാമയില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് 110 കോടി രൂപയുടെ സഹായ ധനം നല്‍കാന്‍ തയ്യാറാണെന്നറിയിച്ച് വ്യാപാരി. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുര്‍ത്താസ എ ഹമീദ് എന്ന 44 കാരനാണ് വന്‍ തുക സംഭാവന ചെയ്യാന്‍ തയ്യാറായി എത്തിയിരിക്കുന്നത്.

പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി രൂപവത്കരിച്ച പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിലേക്കാണ് 110 കോടി രൂപ സംഭാവന ചെയ്യാന്‍ മുര്‍ത്താസ തയ്യാറായത്. ഇക്കാര്യം വ്യക്തമാക്കികൊണ്ട് കൂടിക്കാഴ്ചയ്ക്ക് അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് മുര്‍ത്താസ ഇ മെയില്‍ അയക്കുകയും ചെയ്തിട്ടുണ്ട് .
ജന്മനാ കാഴ്ച വൈകല്യമുള്ള മുര്‍ത്താസ കോട്ട സ്വദേശിയാണ്. കോട്ട ഗവണ്‍മെന്റ് കൊമേഴ്‌സ് കോളേജില്‍ നിന്ന് കൊമേഴ്‌സ് ബിരുദം നേടിയ മുര്‍ത്താസ നിലവില്‍ ഗവേഷകനും ശാസ്ത്രജ്ഞനുമായി മുംബൈയില്‍ ജോലി ചെയ്യുകയാണ്.

 

English summary
buisness man donate 110 crores to jawan family
topbanner

More News from this section

Subscribe by Email