Friday November 16th, 2018 - 7:27:pm
topbanner

സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നശേഷം ബിഎസ്എഫ് ജവാന്‍ ആത്മഹത്യ ചെയ്തു

Jikku Joseph
സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നശേഷം ബിഎസ്എഫ് ജവാന്‍ ആത്മഹത്യ ചെയ്തു

അഗര്‍ത്തല: ത്രിപുരയില്‍ ബിഎസ്എഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നശേഷം ആത്മഹത്യ ചെയ്തു. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള ഉനക്കോട്ടി ജില്ലയിലെ മഗുരുളിയിലെ ഔട്ട്പോസ്റ്റില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്.

ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി അറിയിച്ചു. വെടിവയ്പില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിളും മരിച്ചതായി എസ്പി അറിയിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ സംഭവസ്ഥലത്തുവച്ചും മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

 

English summary
bsf jawan shoots dead 3 colleagues kills self in?tripura
topbanner

More News from this section

Subscribe by Email