Saturday June 6th, 2020 - 3:07:am

കായംകുളത്ത് ഇരട്ട സഹോദരങ്ങള്‍ തോട്ടില്‍ വീണ് മുങ്ങി മരിച്ചു

JB
കായംകുളത്ത് ഇരട്ട സഹോദരങ്ങള്‍ തോട്ടില്‍ വീണ് മുങ്ങി മരിച്ചു

ആലപ്പുഴ: കാ​യം​കു​ളം മു​തു​കു​ള​ത്ത് തോ​ട്ടി​ല്‍ വീ​ണ് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍ മു​ങ്ങി മ​രി​ച്ചു. മു​തു​കു​ളം തെ​ക്ക് പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ഉ​ദ​യ​ന്‍റെ​യും ര​മ​യു​ടേ​യും മ​ക്ക​ളാ​യ അ​ഖി​ല്‍(28 ), അ​രു​ണ്‍ (28 ) എ​ന്നി​വ​രാ​ണ് മു​ങ്ങി മ​രി​ച്ച​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇവരുടെ പിതാവ് ഉദയന്‍ പത്ത് ദിവസം മുമ്ബാണ് മരിച്ചത്. സംസ്‌ക്കാരത്തിനായി മുറിച്ച മരത്തിന്റെ ചില്ലകള്‍ വീടിനു സമീപത്തെ തോട്ടില്‍ കിടക്കുകയായിരുന്നു. ഇത് തോടിന് സമീപം നിന്ന് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം.

അഖില്‍ തോട്ടിലേക്ക് കാല്‍ വഴുതി വീഴുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അരുണും തോട്ടിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Read more topics: brothers died, kayamkulam,
English summary
brothers died in kayamkulam
topbanner

More News from this section

Subscribe by Email