Tuesday October 23rd, 2018 - 2:31:am
topbanner
Breaking News

കാമുകിയുടെ ആത്മഹത്യ ഫേസ്ബുക്ക് ലൈവില്‍ വീക്ഷിച്ച 18കാരനായ കാമുകന്‍ അറസ്റ്റില്‍; പ്രതിക്ക് വ്യാജ എഫ്ബി അക്കൗണ്ട്

suji
കാമുകിയുടെ ആത്മഹത്യ ഫേസ്ബുക്ക് ലൈവില്‍ വീക്ഷിച്ച 18കാരനായ കാമുകന്‍ അറസ്റ്റില്‍; പ്രതിക്ക് വ്യാജ എഫ്ബി അക്കൗണ്ട്

ദില്ലി: പശ്ചിമ ബംഗാളില്‍ കാമുകിയുടെ ആത്മഹത്യ ഫേസ്ബുക്ക് ലൈവില്‍ ദര്‍ശിച്ച കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നടന്ന ആത്മഹത്യയുടെ പേരിലാണ് 18 വയസ്സുള്ള കൗമാരക്കാരനെ പോലീസ് പിടികൂടിയത്.

12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മൗസുമി മിസ്ത്രിയാണ് സ്വന്തം വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചത്. മരണം ഓണാക്കി വെച്ച മൊബൈല്‍ ഫോണിലെ ഫേസ്ബുക്ക് വഴി ലൈവ് സ്ട്രീം ചെയ്ത് കൊണ്ടായിരുന്നു.

ആര്യന്‍ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പയ്യന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. സംഭവങ്ങള്‍ ലൈവില്‍ കണ്ട ഇയാള്‍ ഷാള്‍ കഴുത്തില്‍ മുറുക്കിയതോടെയാണ് എക്‌സിറ്റ് ചെയ്തത്. ലൈവില്‍ 18കാരന്‍ കമന്റ് ചെയ്യുക പോലുമുണ്ടായി.

ഖുറിഗാച്ചിയിലെ വീട്ടില്‍ നിന്നുമാണ് സുമന്‍ ദാസ് പിടിയിലായത്. മറ്റ് പെണ്‍കുട്ടികളുമായി സംസാരിക്കാന്‍ ഉണ്ടാക്കിയ വ്യാജ എഫ്ബി അക്കൗണ്ടിന്റെ പേരിലാണ് സുമനും, പെണ്‍കുട്ടിയും തമ്മില്‍ വഴക്കുണ്ടായത്. എന്തെങ്കിലും തെറ്റായി ചെയ്താല്‍ ജീവനൊടുക്കുമെന്ന് പെണ്‍കുട്ടി മുന്നറിയിപ്പും നല്‍കി.

ഒടുവിലായി എന്നെ കണ്ടോളൂ എന്ന സന്ദേശം നല്‍കിയ ശേഷമായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യ. പ്രതി സുമനും 12ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

English summary
boyfriend watches as 18 year old streams suicide on facebook live arrested
topbanner

More News from this section

Subscribe by Email