Wednesday November 21st, 2018 - 9:26:am
topbanner

ലൈംഗീക ബന്ധത്തിനിടെ കാമുകി കൊല്ലപ്പെട്ടു ; മുംബൈ ഹോട്ടലില്‍ 20 വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ ഇസ്രയേലി പൗരന്‍ പ്രതി

suji
ലൈംഗീക ബന്ധത്തിനിടെ കാമുകി കൊല്ലപ്പെട്ടു ; മുംബൈ ഹോട്ടലില്‍ 20 വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ ഇസ്രയേലി പൗരന്‍ പ്രതി

മുംബൈ ; ഹോട്ടല്‍ മുറിയില്‍ കാമുകി കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേലി പൗരനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷമാണ് മുംബൈയിലെ ഹോട്ടില്‍ 23കാരനായ ഒറിറോണ്‍ യാകോവിന്റെ കാമുകി കൊല്ലപ്പെടുന്നത്. മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൈംഗികബന്ധത്തിന് ഇടെയായിരുന്നു 20കാരിയുടെ മരണം.

അടുത്തിടെ ലഭിച്ച ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് യാകോവിന് എതിരെ പോലീസ് കേസെടുത്തത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് ലാബ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്‍.

യാകൊവിനൊപ്പം ഇന്ത്യ കാണാനെത്തിയ യുവതി സൗത്ത് മുംബൈയിലെ കൊളാബ പ്രദേശത്തുള്ള ഹോട്ടലില്‍ തങ്ങി. ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഇയാള്‍ യുവതിയുടെ കഴുത്തില്‍ പിടിമുറുക്കിയതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. കാമുകി മുറിയില്‍ അനക്കമില്ലാതെ കിടക്കുന്നതായി യാകോവ് ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചതോടെയാണ് പോലീസ് വിവരം അറിയുന്നത്.

യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടമരണത്തിനാണ് കേസെടുത്തിരുന്നതെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചതോടെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ ഇസ്രയേലിലേക്ക് കൊണ്ടുപോയി. യാകോവ് ഇപ്പോള്‍ ഇസ്രയേലിലാണ്.

 

English summary
boyfriend booked for suffocating girlfriend to death during sex
topbanner

More News from this section

Subscribe by Email