Tuesday September 18th, 2018 - 9:09:pm
topbanner
Breaking News

പത്തുവയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

NewsDesk
പത്തുവയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: കാണാതായ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയശേഷം കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലുള്ള കുട്ടിയാണ് മരിച്ചത്. കുട്ടിയെക്കുറിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലുള്ള പോലീസ് അന്വേഷണമാണ് അരുംകൊലയെക്കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവന്നത്.

ജൂണ്‍ 28 മുതലാണ് കുട്ടിയെ കാണാതായത്. വൈകീട്ട് കളിക്കാന്‍പോയ കുട്ടി രാത്രിയായിട്ടും തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍
അന്നുരാത്രിതന്നെ ചന്ദ്രായണഗുട്ട പോലീസില്‍ പരാതി നല്‍കി.

പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ 17 വയസ്സുള്ള അയല്‍വാസിക്കൊപ്പം കുട്ടിയെ കണ്ടു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്.

കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍സ്‌കൂളിന്റെ ടെറസില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്നുപറഞ്ഞപ്പോള്‍ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്നും യുവാവ് സമ്മതിച്ചതായി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി. സത്യനാരായണ പറഞ്ഞു.

പോലീസ് പരിശോധനയില്‍ കുട്ടിയുടെ മൃതദേഹം സ്‌കൂള്‍ ടെറസില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Read more topics: boy, teenage, Hyderabad
English summary
10-year-old 'sodomised and killed' by teenage neighbour in Hyderabad
topbanner

More News from this section

Subscribe by Email