ജയ്പൂര്‍: ഒളിച്ചോടിയ യുവാവിനെയും യുവതിയെയും നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി. രാജസ്ഥാനിലെ ബന്സാര ജില്ലയിലെ ഉംബട ഗ്രാമത്തിലാണ് സംഭവം.
ഇരുപതുകാരനായ യുവാത് അതേ ഗ്രാമത്തിലുള്ള പെണ്കുട്ടിയുമൊത്താണ് ഒളിച്ചോടിയത്. ഇരുവരും ഒളിച്ചോടുന്നവിവരം അറിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ഇവരെ പിന്നീട് കെട്ടിയിട്ട് മണിക്കൂറുകളോളം തല്ലി. യുവാവിന്റെ വീട്ടുകാരെത്തിയാണ് ഇരുവരുടേയും കെട്ടഴിച്ച് മാറ്റിയത്. യുവാവിന്റെ പരാതിയെ തുടര്‍ന്ന് അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.