Monday November 19th, 2018 - 6:30:am
topbanner

ഇന്ത്യന്‍ അതിര്‍ത്തികടന്നെത്തിയ പാക് ബാലനെ കസ്റ്റഡിയിലെടുത്തു

NewsDesk
ഇന്ത്യന്‍ അതിര്‍ത്തികടന്നെത്തിയ പാക് ബാലനെ കസ്റ്റഡിയിലെടുത്തു

ശ്രീനഗര്‍: പാക് അധിനിവേശ കശ്മീരില്‍ നിന്നും അതിര്‍ത്തി കടന്ന് ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെത്തിയ 12 കാരനെ ഇന്ത്യന്‍ സൈന്യം കസ്റ്റഡിയിലെടുത്തു.

സൈന്യത്തിന്റെ പട്രോളിങ് റൂട്ടും നുഴഞ്ഞുകയറ്റ സാധ്യതയും മനസിലാക്കുന്നതിന് തീവ്രവാദികള്‍ കുട്ടിയെ അയച്ചതാകാമെന്ന സംശയത്തില്‍ കുട്ടിയെ ചോദ്യം ചെയ്തുവരികയാണ്.

വെള്ളിയാഴ്ച വൈകുന്നേരമാണ് രജൗരിയിലെ നൗഷേര സെക്ടറില്‍ പാക് ബാലനെ കണ്ടെത്തിയത്. അഷ്ഫാഖ് അലി ചൗഹാന്‍ എന്നാണ് തന്റെ പേരെന്നും പാകിസ്ഥാനിലെ ഡംഗര്‍ പേല്‍ ഗ്രാമത്തിലാണ് വീടെന്നും ബാലന്‍ സൈന്യത്തെ അറിയിച്ചിട്ടുണ്ട്. ബലൂചിസ്താന്‍ റെജിമെന്റില്‍ നിന്നും വിരമിച്ച സൈനികന്റെ മകനാണെന്നും ബാലന്‍ വ്യക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 

Read more topics: boy, LoC, Jammu and Kashmir
English summary
12-year-old boy from PoK apprehended along LoC in Jammu and Kashmir
topbanner

More News from this section

Subscribe by Email