topbanner
Monday February 19th, 2018 - 11:34:pm
topbanner
Breaking News

പുസ്തകങ്ങളും യൂനിഫോമുകളും ഇനി സ്‌ക്കൂളില്‍ നിന്ന് വില്‍പ്പന നടത്തരുത്: സി.ബി.എസ്.ഇ

suvitha
പുസ്തകങ്ങളും യൂനിഫോമുകളും ഇനി സ്‌ക്കൂളില്‍ നിന്ന് വില്‍പ്പന നടത്തരുത്: സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: ഇനി മുതല്‍ സ്‌ക്കൂളുകളില്‍ യൂണിഫോമും പുസ്തകങ്ങളും വിതരണം ചെയ്യരുതെന്ന് സിബിഎസ്ഇ. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും വില്‍പന നടത്തുന്ന സ്‌കൂളുകള്‍ക്ക്
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ മുന്നറിയിപ്പ് നല്‍കി.

ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാലയങ്ങള്‍ കച്ചവട സ്ഥാപനങ്ങളല്ല. അതുകൊണ്ട് തന്നെ പുസ്തകവും യൂണിഫോമും വില്‍പ്പന നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് സി.ബി.എസ്.ഇ സര്‍ക്കുലര്‍ അയച്ചു.

എന്‍.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിക്കുന്ന പുസ്തകളാണ് സ്‌ക്കൂളുകള്‍ പിന്തുടരേണ്ടത്. സ്‌കൂളുകളില്‍ യൂനിഫോം, പുസ്തകം, ബാഗുകള്‍, ഷൂസ്, തുടങ്ങിയവയൊക്കെ വില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ക്ക് സി.ബി.എസ്.ഇ മുന്നറിയിപ്പ് നല്‍കിയത്.

 

 

Read more topics: newdelhi, books, next year
English summary
Do not sell books or uniforms any more on school: CBSE
topbanner

More News from this section

Subscribe by Email